ചെറായി: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെ നൽകിയ എടവനക്കാട് എസ്ഡിപിവൈ കെപിഎംഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പി.എസ്. അനുശ്രീയ്ക്ക് നേവൽ എൻസിസി യൂണിറ്റിന്റെ അനുമോദനം.
രണ്ടുവർഷം മുമ്പ് ഒരു ടീച്ചറുടെ പക്കൽനിന്നു നഷ്ടപ്പെട്ട മാല വിദ്യാലയ പരിസരത്തുനിന്ന് കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് അനുശ്രീക്ക് കിട്ടിയതും അത് ടീച്ചർക്ക് കൈമാറിയതും. തുടർന്ന് അനുശ്രീയുടെ സത്യസന്ധതയ്ക്ക് അംഗീകാരമെന്നോണം എൻസിസി സീനിയർ ജിസിഐ ജി.കെ. ഗോപിക അനുശ്രീയെ പൊന്നാട അണിയിച്ച് അനുമോദിക്കുകയായിരുന്നു. സ്കൂൾ പ്രധാനാധ്യാപിക സി. രത്നകല അധ്യക്ഷത വഹിച്ചു. അധ്യാപകൻ ജോർജ് അലോഷ്യസ്, എൻസിസി സെക്കൻഡ് ഓഫീസർ സുനിൽ മാത്യു, എൻസിസി അലുംമ്നി കേഡറ്റ് കെ.എസ്. ആദിത്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.